അഭിനയത്തിന്റെ മൂന്ന് മേഖലകളില്‍ അംഗീകാരം നേടിയ ഒരേയൊരുനടന്‍ സലീംകുമാര്‍. ദേശീയ, സംസ്ഥാന പുരസ്‌കാരം മികച്ചനടന്, മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച ഹാസ്യ നടനുള്ള പുരസ്‌ക്കാരം ഇത്തവണ. ഇങ്ങനെ ഒരു അഭിനേതാവിന് കൈയ്യെത്തിപിടിക്കാവുന്ന ഏറ്റവും മികച്ച ഉയരങ്ങളിലാണ് മലയാളത്തിന്റെ സ്വന്തം സലീംകുമാര്‍.
2005ലാണ് അംഗീകാരത്തിന്റെ ആദ്യതൊപ്പി സലീംകുമാറിന് ലഭിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ചനുറങ്ങാത്തവീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനെന്നനിലയില്‍. ഇന്നും വിവാദമായി പുകഞ്ഞുകൊണ്ടിരിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ അനുഭവവുമായ് ബന്ധപ്പെട്ട പ്രമേയമായിരുന്നു ബാബുജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയ അച്ഛനുറങ്ങാത്ത വീട്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനായി മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ സലീംകുമാര്‍ കാഴ്ചവെച്ചത്.
സലീംഅഹമ്മദിന്റെ സംവിധാനത്തിലിറങ്ങിയ ആദാമിന്റെ മകന്‍ അബുവാണ് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി മികച്ച നടനുള്ള സ്‌റേറ്റ് അവാര്‍ഡ് സലീംകുമാറിന് നേടികൊടുത്ത ചിത്രം. മലയാളത്തില്‍ ഹാസ്യനടനായി അറിയപ്പെട്ട സലീംകുമാറിന്റെ ഈ ഭാവപകര്‍ച്ച ദേശീയ പുരസ്‌ക്കാരവും ആ കൈകളിലെത്തിച്ചു. ഓസ്‌കാര്‍ നോമിനേഷനുള്ള ആദ്യലിസ്‌റിലും ആദാമിന്റെ മകന്‍ അബു ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴിതാഹാസ്യനടനുള്ള പുരസ്‌കാരത്തോടെ മൂന്ന് വ്യത്യസ്ത റേഞ്ചിലുള്ള അംഗീകാരം നേടുന്ന ആദ്യനടനായി സലീംകുമാര്‍ മാറിയിരിക്കയാണ്.
നടനമികവിനുള്ള ആദ്യ അംഗീകാരം നേടികൊടുത്ത സംവിധായകന്‍ ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ തങ്കച്ചന്‍ എന്ന കഥാപാത്രമാണ് ഹാസ്യതാരത്തിന്റെ അവാര്‍ഡിലേക്ക് സലീം കുമാറിനെ എത്തിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു തങ്കച്ചന്‍, അസുഖം വിറ്റ് കാശുണ്ടാക്കി ജീവിക്കുന്ന തമാശകളുടെ വഴിയിലൂടെ മുന്നേറിയ തങ്കച്ചന്‍ മനുഷ്യത്വത്തിന്റെ മാതൃക കൂടിയായി സിനിമയില്‍ നിറഞ്ഞു നിന്ന സലീം കുമാര്‍ ഹാസ്യതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നതിതാദ്യമായാണ്.
സലീംകുമാറിന്റെ സീരിയസ് വേഷങ്ങള്‍ വളരെ കുറച്ചേയുള്ളൂ, അതും നായകകഥാപാത്രമായിട്ടുള്ളതും. ഹാസ്യം മാത്രമല്ല സ്വഭാവനടനവും നായകനും തന്റെ കയ്യില്‍ ഭദ്രമെന്ന് തെളിയിച്ച സലീംകുമാര്‍ ഇപ്പോള്‍ തമിഴ് ചിത്രമായ ധനുഷിന്റെ മരിയാനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നായികയുടെ വളര്‍ത്തച്ചന്റെ വേഷമാണ് സലീം കുമാറിന് ചിത്രത്തില്‍. നടി രോഹിണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും വ്യത്യസ്തമായ ക്യാരക്ടര്‍ വേഷമാണ് സലീംകുമാറിന്.
0 comments:
Post a Comment