ജില്ലയ്ക്കായി മോഹന്‍ലാലിന്റെ 20 ദിവസങ്ങള്‍
തമിഴകത്തെ ഇളയദളപതി വിജയും മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് എവിടെയും. രണ്ടുപേരുടെയും ആരാധകര്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ്. ജില്ലയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പണംവാരിച്ചിത്രമാകുമെന്നകാര്യത്തില്‍ സംശയം വേണ്ട.
വിജയുമൊത്തുള്ള ചിത്രത്തിന്റെ ജോലികള്‍ മെയില്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ആര്‍ബി ചൗധരി നിര്‍മ്മിയ്ക്കുന്ന ഈ ചിത്രത്തിനായി മോഹന്‍ലാല്‍ 20 ദിവസങ്ങള്‍ ഒരുമിച്ച് നല്‍കിയിരിക്കുകയാണത്രേ. മെയ് രണ്ടിനാണ് ആദ്യഷെഡ്യൂള്‍ തുടങ്ങുക. അതുകഴിഞ്ഞാല്‍പ്പിന്നെ അടുത്ത ഘട്ടം ചിത്രീകരണം ഓഗസ്റ്റിലാണ് തുടങ്ങുക.
സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന പെരുച്ചാഴിയില്‍ മോഹന്‍ലാലാണ് നായകന്‍. പക്ഷേ പെരുച്ചാഴി ഇറങ്ങുന്നതിന് മുമ്പേ ജില്ല ഇറങ്ങണമെന്നാണത്രേ ലാലിന്റെ താല്‍പര്യം. തമിഴകത്തേയ്ക്കുള്ള രണ്ടാംവരവ് വജിയോടൊപ്പം ജില്ലയിലൂടെ ആകണമെന്ന ആഗ്രഹമാണത്രേ ഈ നിര്‍ബ്ബന്ധത്തിന് പിന്നില്‍.
2003ല്‍ ഇറങ്ങിയ മോഹന്‍ലാലിന്റെ തമിഴ്ച്ചിത്രം 'പോപ്‌കോണ്‍' വലിയ പരാജയമായിരുന്നു. പിന്നീട് 2009ല്‍ ഉന്നൈപ്പോല്‍ ഒരുവന്‍ എന്നചിത്രത്തില്‍ കമല്‍ ഹസനൊപ്പം ലാല്‍ അഭിനയിച്ചിരുന്നു. അതിനുശേഷം ലാലിന്റെ സാന്നിധ്യം തമിഴ്ച്ചിത്രത്തിലുണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ രണ്ടാംവരവ് ജില്ലയിലൂടെ ഗംഭീരമാക്കണമെന്ന് ലാല്‍ അഗ്രഹിയ്ക്കുന്നതില്‍ അതിശയിക്കാനില്ല.
കാജല്‍ അഗര്‍വാള്‍, നാസര്‍, ലക്ഷ്മി റായ് തുടങ്ങിയവരാണ് ജില്ലയിലെ മറ്രു താരങ്ങള്‍. നേശന്‍ എന്ന യുവസംവിധായകനാണ് ചിത്രമൊരുക്കുന്നത്.
0 comments:
Post a Comment